സബ് കലക്ടറെ മാറ്റാനിറങ്ങിയവര്‍ പരിഹാസ്യരായി: ഡി.സി.സി പ്രസിഡന്റ്
തൊടുപുഴ: ദേവികുളം സബ് കലക്ടറെ മാറ്റിയേ അടങ്ങൂവെന്ന് പ്രസ്താവിച്ച മന്ത്രി എം.എം മണിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും വെറുംകയ്യോടെ തിരികെ പോരേണ്ടിവന്നുവെന്നും കര്‍ഷകസംഘത്തിന്റെ 20 ദിവസം നീണ്ട സമരം പരിഹാസ്യമായാണ് അവസാനിപ്പിച്ചതെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.
സബ് കലക്ടര്‍ നാലുകാലില്‍ ഇഴഞ്ഞേ പോകൂവെന്നുപറഞ്ഞ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഇപ്പോള്‍ എന്തുപറയുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. കെ.എസ്.ഇ ബോര്‍ഡിന്റെയും പി.ഡബ്ല്യു.ഡിയുടെയും സ്ഥലം കൈയേറി വീടുവച്ചുവെന്ന ആരോപണം നേരിടുന്ന എസ്. രാജേന്ദ്രന്‍ മുഖ്യമന്ത്രിയേയും തെറ്റിദ്ധരിപ്പിച്ചു.
എം.എല്‍.എയുടെ ഭൂമിക്ക് പട്ടയമുണ്ടെങ്കില്‍ അതിന്റെ നിജസ്ഥിതി പുറത്തുവിടണം.
മൂന്നാറിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും സി.പി.എം നേതാക്കള്‍ നേരിട്ടും അവരുടെ ഒത്താശയോടെയുമാണ് നടക്കുന്നത്. ദേവികുളം ആര്‍.ഡി.ഒ ഓഫിസിന് മുമ്പില്‍ നടത്തിയതുപോലെയുള്ള സമരം ഇനി ആവര്‍ത്തിക്കരുതെന്നും സമരത്തിന്റെ അന്ത്യം ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."