HOME
DETAILS

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി ജോയ്‌സ് ജോര്‍ജ് എം.പി

  
backup
March 27 2017 | 20:03 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d


തൊടുപുഴ: ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ അരനൂറ്റാണ്ടായി ഉയര്‍ത്തുന്ന ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു. ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍  അവതരിപ്പിക്കുന്നതിനും ഉടന്‍ പരിഹാരം ഉണ്ടാക്കുന്നതിനും കഴിഞ്ഞു.
കര്‍ഷകര്‍ നട്ടു വളര്‍ത്തുന്ന 28 ഇനം മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ തീരുമാനമായി. 2009 -ല്‍ വിതരണം ചെയ്തതുപോലെയുള്ള ഉപാധിരഹിത പട്ടയം നല്‍കും. വരുമാന പരിധി എടുത്തു കളഞ്ഞ് 01.01.1977 നു മുമ്പ് ഭൂമിയില്‍ താമസമാക്കിയ എല്ലാവര്‍ക്കും പട്ടയം നല്‍കും. ഇനി നല്‍കുന്ന പട്ടയം കൈമാറ്റം ചെയ്യാനും ബാങ്ക് വായ്പ എടുക്കുന്നതിനും കഴിയുന്നതാകും.
പട്ടയം നല്‍കുന്നതിന് പുതിയ പട്ടയ ഫോമുകള്‍ അച്ചടിക്കുന്നതിനും തീരുമാനിച്ചു. സി.എച്ച്.ആര്‍ റവന്യു ഭൂമിയാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ലാന്റ് അസൈന്‍മെന്റ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച് ഇന്നുതന്നെ ഉത്തരവിറക്കുന്നതിനും തീരുമാനമായി. അഞ്ചുനാട് വില്ലേജുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉപയോഗിച്ച നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതിനും തീരുമാനിച്ചു.
ഇടുക്കിയില്‍ പട്ടയം നല്‍കിയ കൃഷിഭൂമി ഇപ്പോഴും വനമാണെന്ന് കാണിച്ച്  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച് പിന്‍വലിക്കുന്നതിനും തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് തടസമായുള്ള ഹൈക്കോടതി പരാമര്‍ശം നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിലെ മുഖ്യമന്ത്രി ചുമലപ്പെടുത്തി.
പീരുമേട് താലൂക്കിലെ തണ്ടപ്പേരും സര്‍വേ നമ്പറുകളും മാറിയിട്ടുള്ളത് പുനഃക്രമീകരിക്കാനും ഏപ്രില്‍ അവസാനത്തോടെ 10000 പേര്‍ക്ക് പട്ടയം നല്‍കുന്നതിനും തീരുമാനിച്ചു.കൈയേറ്റക്കാരായ ഒരാളെപ്പോലും സംരക്ഷിക്കില്ലെന്നും കുടിയേറ്റ ജനതയുടെ ആത്മാഭിമാനം ഉയര്‍ത്തിപിടിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പട്ടയം നല്‍കുന്നതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ച പശ്ചാത്തലത്തില്‍ അതിനെ അട്ടിമറിക്കാന്‍ എറണാകുളം കേന്ദ്രീകരിച്ച് മൂന്നാറിന്റെ മറവില്‍ ഓരാഴ്ചയായി നടന്നു വന്ന അന്തര്‍നാടകങ്ങള്‍ പൊളിഞ്ഞുവീണതായി എം.പി പറഞ്ഞു.
ഗാഡ്ഗിലിനുവേണ്ടി വാദം നടത്തിയ അവിശുദ്ധ കുട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിന്റെ പേരില്‍ പട്ടയ നീക്കം തകര്‍ക്കാന്‍ ശ്രമം നടത്തിയത്. മൂന്നാര്‍ സന്ദര്‍ശന നാടകങ്ങളും ഇതിന്റെ ഭാഗമാണ്. ഇതിനെയെല്ലാം മറികടന്ന് ഇടുക്കിയിലെ ജനങ്ങളോട് നീതിപുലര്‍ത്താന്‍ ഇച്ഛാശക്തിയുള്ള എല്‍.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞു.  റവന്യു, വനം, വൈദ്യുതി മന്ത്രിമാരും ക്രിയാത്മക സഹകരണം നല്‍കി. എം.എല്‍.എ മാരും സജീവമായ ഇടപെടല്‍ നടത്തിയതായും എം.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago