HOME
DETAILS

പ്രതിപക്ഷ നേതാവ് മൂന്നാറില്‍ കണ്ടത് കൈയേറ്റത്തിന്റെ നേര്‍ക്കാഴ്ച

  
backup
March 27 2017 | 20:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1


 മൂന്നാര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാറില്‍ കണ്ടത് കൈയേറ്റത്തിന്റെ നേര്‍കാഴ്ച. പാര്‍ട്ടി ഗ്രാമമെന്ന് ദുഷ്‌പേരുള്ള മൂന്നാര്‍ ഇക്കനഗര്‍, മുതിരപ്പുഴയാര്‍, പള്ളിവാസല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കൈയേറ്റ ഭൂമികളാണ് ചെന്നിത്തലയും സംഘവും സന്ദര്‍ശിച്ചത്.
 സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസലിന്റെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ കടന്നുപോകുന്ന കെ.എസ്.ഇ.ബി വക ഭൂമിയിലെ കൈയേറ്റവും  അദ്ദേഹം സന്ദര്‍ശിച്ചു. സൊസൈറ്റി കെട്ടിട നിര്‍മാണത്തിനായി ദേവികുളത്തും മാട്ടുപ്പെട്ടി കെ.എല്‍.ഡി ബോര്‍ഡിന്റെ അധീനതയിലുള്ള പ്രദേശം എന്നിവ സി.പി.എം നേതാക്കള്‍ കൈയടക്കിയിരിക്കുകയാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ധരിപ്പിച്ചു.  
കാര്യങ്ങള്‍ മനസിലാക്കാതെ എം.എല്‍.എ യെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ എടുക്കുന്ന ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ നിയമാനുസൃതമാണ്.
ഭൂമി സംബന്ധമായ കേസില്‍ ആല്‍ബിന്‍ എന്ന വ്യക്തിയുടെ രണ്ടര ഏക്കര്‍ സ്ഥലം സംബന്ധിച്ച് ദേവികുളം സബ് കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതോടെയാണ് സി.പി.എം നേതാക്കള്‍ അസ്വസ്ഥരായത്. ഏഴ് വില്ലേജുകളില്‍ സാധാരണക്കാര്‍ക്ക് കരം അടയ്ക്കാനാവാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായ മറവന്‍ വിഭാഗത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടഞ്ഞുവച്ചിരിക്കുന്ന നടപടി പുനരാരംഭിക്കണം.
കൈയേറ്റങ്ങളെ സംബന്ധിച്ച് സര്‍ക്കാറിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം. ആഗസ്തി, പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  6 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  6 days ago