വിലക്കുറവില്‍ റമദാന്‍ പലഹാര വിപണി
ഈരാറ്റുപേട്ട: റമദാന്‍ നോമ്പു വിപണിയില്‍ പലഹാര കച്ചവടം പൊടിപൊടിക്കുന്നു.ഭൂചിയിലും രൂപത്തിലും വിത്യസ്തത കളുമായി ആവശ്യക്കാരുടെ മനം കവരുന്ന പലഹാരങ്ങളാണ് ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനക്കുള്ളത്.
ഉഴുന്നു വട, ഉള്ളി വട, സമൂസ, മുളക് ബജി, ബോട്ടാ പരിപ്പ് വട, പഴംപൊരി തുടങ്ങിയ ചെറു പലഹാരങ്ങളാണ് വിപണയിയിലുള്ളത്. പലഹാരങ്ങളുടെ വില 5രു പയേയുള്ളു. മഴക്കാലമായതിനാല്‍ പഴവര്‍ഗ്ഗങ്ങളോട് നോമ്പുകാര്‍ക്ക് താല്‍പ്പര്യകുറവാണ് .
അധികവും ഇതര സംസ്ഥാന തൊഴിലാളികളാണ് പലഹാരങ്ങള്‍ വാങ്ങുന്നതെന്ന് കച്ചവടക്കാരനായ കീഴേടത്ത് നൗഷാദ് പറഞ്ഞു.റമസാനില്‍ താല്‍ക്കാലികമായി അടച്ച ഹോട്ടലും കളും വഴിയോരങ്ങളിലെ കടകളും കേന്ദ്രീകരിച്ചാണ് പലഹാര വില്‍പ്പന നടത്തുന്നത്. ഇടിയപ്പം, പൊറോട്ട, ചപ്പാത്തി, പത്തിരി ,പാലപ്പം, എന്നിവയ്ക്ക് ആവശ്യക്കാര്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് അനുസരിച്ച് ചില വീടുകളില്‍ ഇവ ഉണ്ടാക്കി നല്‍കുന്നു.സമൂഹ നോമ്പുതുറ നടത്തുന്നവര്‍ക്കാണ് ഇവ പ്രധാനമായും വില്‍പ്പന നടത്തുന്നത്. വൈകിട്ട് നാല് മണിയോടുകൂ ടിയാണ് എണ്ണ പലഹാര കച്ചവടം സജീവമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."