HOME
DETAILS
MAL
ബൂത്ത് കെട്ടാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
backup
May 28 2018 | 04:05 AM
ചെങ്ങന്നൂര്‍: ബൂത്ത് കെട്ടാനെത്തിയ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ മര്‍ദിച്ചതായി പരാതി.മാന്നാര്‍ പാവുക്കര നാലാം നമ്പര്‍ ബൂത്തിലാണ് സംഭവം.പഞ്ചായത്തംഗം പ്രകാശന് ,തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.മര്‍ദ്ദനം തടയാനെത്തിയ കെ.പി.സി.സി അംഗം മാന്നാര്‍ അബ്ദുല്‍ ലത്തീഫിന് നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. പരാജയ ഭീതി പൂണ്ട സി.പി.എം വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണെന്നും സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ കൂടുതല്‍ പൊലിസിനെ വിന്യസിക്കണമെന്നും യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ പി.വി ജോണ്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."