കടലാക്രമണ ഭീതിയില്‍ തീരദേശവാസികള്‍
ഹരിപ്പാട്:കാലവര്‍ഷം ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെ തീരദേശവാസികള്‍ ഭീഷണിയില്‍. കടല്‍ ക്ഷോഭ സമയത്ത് അധികാരികള്‍ നല്‍കുന്ന പല ഉറപ്പുകളും പാലിക്കതെ പോവുകയാണ് പതിവ്.
ആറാട്ടുപുഴ പഞ്ചയത്തിലെ നല്ലാണിക്കല്‍ മുതല്‍ വട്ടച്ചാല്‍ വരെ ഉള്ള പ്രദേശങ്ങളില്‍ പല ഭാഗത്തും കടല്‍ഭിത്തി ഇല്ല.
ഉള്ളത് വളരെ ക്കാലം മുന്‍പ് നിര്‍മ്മിച്ച കടല്‍ഭിത്തിയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ആണ്.
നല്ലാണിക്കല്‍ പുത്തന്‍വീട്ടില്‍ ശിവകുമാറിന്റെ വീട് കടലാക്രമണ ഭീഷണി നേരിടുകയാണ്.
ഈ വീടിനോട് ചേര്‍ന്നുള്ള ശൗചാലയം കടല്‍ക്ഷോഭത്തില്‍ ഏതു നേരവും തകര്‍ന്നു വീഴും എന്നുള്ള അവസ്ഥയിലാണ്.
ഈ വീട്ടില്‍ നിന്നും ശിവകുമാറിന്റെ 85 വയസ്സുള്ള നടക്കാന്‍ കഴിയാത്ത അച്ഛന്‍ ലക്ഷ്മണനെ പട്ടോളിമാര്‍ക്കേറ്റിലെ ബന്ധു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി കലക്ടര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂലിപണിക്കാരനായ ശിവകുമാറും ഭാര്യയും മകന്‍ വിമലു (10)മാണ് ഈ കുടുംബത്തിലുള്ളത്.കടല്‍ക്ഷോഭത്തില്‍ തങ്ങളുടെ വീട് ഇല്ലാതാകുന്നതിന് മുമ്പ് സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ഈപ്രദേശത്തുള്ള അജയന്‍ അജയഭവനം, ജയ്‌സിംഗ് ദേവീമഠം, റാഫി പുത്തന്‍പറമ്പില്‍, ശ്യാമളന്‍ കരിത്തറയില്‍ , സുജാത എ വി നിവാസ് തുടങ്ങിയവരുടേതുള്‍പ്പടെ പതിനഞ്ചോളം വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."