ഭീഷണിയും പ്രലോഭനവും അരുത്: കലക്ടര്‍
ആലപ്പുഴ: ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടു ചെയ്യാന്‍ അവകാശമുണ്ട്.
സ്ഥാനാര്‍ഥികളെയോ അവരുമായി ബന്ധപ്പെട്ടവരെയോ അനുയായികളെയോ ഭീഷണിപ്പെടുത്തിയോ ദൈവീകമോ, സാമുദായികമോ ആയ അപ്രീതിക്കു പാത്രമാകുമെന്നും വിശ്വസിപ്പിച്ചോ സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് വിലക്കുകയോ അതില്‍ ഇടപെടുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171ഇ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ടി.വി.അനുപമ അറിയിച്ചു. കള്ളവോട്ട് ചെയ്യുന്നതും കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 171 ഉപവകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഏതെങ്കിലും വോട്ടര്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ടു ചെയ്യുന്നതിന് വോട്ടര്‍ക്ക് കൈക്കൂലിയോ പാരിതോഷികങ്ങളോ നല്‍കുന്നതും വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണ്. ബൂത്ത് പിടിക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, ഭീഷിണിപ്പെടുത്തുക, വോട്ടു ചെയ്യുന്നതില് നിന്നും തടസ്സപ്പെടുത്തുക എന്നിവ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ 135 എ വകുപ്പ് പ്രകാരം കുറ്റമാണ്.
ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക്കും നിര്‍ഭയമായി അധികാരികള്‍ക്ക് പരാതി നല്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് കാര്യാലയം, ജില്ല തെരഞ്ഞടുപ്പ് അധികാരിയുടെ കാര്യാലയം (ഫോണ്‍ 04772230228, 04772243721) എന്നിവിടങ്ങളില്‍ പരാതിപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."