ചില്ല് തകര്‍ത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വീസ് നാളെ പുനരാംരംഭിക്കും
പൂച്ചാക്കല്‍: ചില്ല് അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ.എസ്.ആര്.ടി.സി ബസിന്റെ രാത്രി കാല സര്‍വ്വീസ് നാളെ പുനരാംരംഭിക്കും. ചേര്‍ത്തല സ്റ്റാന്റില്‍നിന്ന് പുറപ്പെട്ട് അരൂക്കുറ്റിയില്‍ തങ്ങുന്ന ബസിന്റെ ചില്ലാണ് രാത്രിയില്‍ യുവാവ് കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തത്.
ഇതേതുടര്‍ന്ന് കെ.എസ്.ആര്.ടി.സി. സര്‍വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയത് കോടതിയില്‍ ഹാജരാക്കി.
യാത്രക്കാര്‍ക്ക് ഏറ്റവും പ്രയോജനകരമായ സര്‍വീസ് പുനരാംഭിക്കുവാന്‍ വേണ്ടി എ.എം ആരീഫ് എം.എല്‍.എ ഇടപെടുകയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം പ്രമോദ് ചേര്‍ത്തല ഡിപ്പോയില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തതോടെ സര്‍വ്വീസ് ആരംഭിക്കുവാന്‍ അധികൃതര്‍ സമ്മതിച്ചെങ്കിലും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ വീണ്ടും ചര്‍ച്ചകള്‍ വേണ്ടി വന്നു. ഇതിന്റെ ഭാഗമായി മാത്താനം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.എല്‍ ആരോമലുണ്ണിയും സെക്രട്ടറി പി വിനോദും കെ.എസ്.ആര്.ടി.സി. ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ജിജേഷ് ലാല്‍, ഇന്‍സ്പെക്ടര്‍ സരേഷ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം നല്‍കാമെന്ന് ഭരണസമിതി ഏറ്റതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
രാത്രി പത്ത് മണിയക്ക് അരുക്കുറ്റി ബോര്‍ഡ്വെച്ച് ചേര്‍ത്തലയില്‍ നിന്ന് പുറപ്പെട്ടിരുന്ന ബസിന്റെ ബോര്‍ഡ് മാത്താനം ക്ഷേത്രമെന്നാക്കുകയും തിരിച്ച് പിറ്റേദിവസം വെളുപ്പിന് 4.50 ന് ചേര്‍ത്തല സ്റ്റാന്റിലേയ്ക്ക് എന്ന ബോര്‍ഡ് മാറ്റി റെയില്‍വേ സ്റ്റേഷന് എന്നാക്കി സര്‍വ്വീസ് പുനരാരംഭിക്കുവാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."