കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു
ആലപ്പുഴ: നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പവര്‍കട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.എംനൗഫലിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംലീഗ്, യൂത്ത്‌ലീഗ് റസിഡന്റ്‌സ് ഭാരവാഹികളും കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.
നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്‍കൊള്ളുന്ന സിവില്‍സ്‌റ്റേഷന്‍ പ്രദേശത്ത് നിത്യേന പവര്‍കട്ട് അനുഭവപ്പെട്ടതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സിവില്‍ സ്‌റ്റേഷന്‍ ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, അന്‍സില്‍ , ഭൂമിക റസിഡന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷാജി ഇക്ബാല്‍, സെക്രട്ടറി കെ.എ ഫിറോസ്, മുസ്‌ലിംലീഗ് മണ്ഡലം ട്രഷറര്‍ ജബ്ബാര്‍ കൂട്ടോത്ര, യൂത്ത്‌ലീഗ് ടൗണ്‍ പ്രസിഡന്റ് നസീബ് ജമാല്‍, ലീഗ് സിവില്‍ സ്‌റ്റേഷന്‍ മേഖലാ സെക്രട്ടറി യൂനുസ് മുഖാം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഉനൈസ് മജീദ്, കുഞ്ഞുമോന്‍ ദേവസ്വം ചിറ, വിനോദ് എന്നിവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.
ആലപ്പുഴ ടൗണ്‍ സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ മഴക്കാല പൂര്‍വ മെയിന്റനന്‍സും വിതരണ ശൃംഖലയും പൂര്‍ണമായും സമയബന്ധിതമായി തീര്‍ത്തുകൊള്ളാം എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ ഉപരോധം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."