ഭക്ഷണത്തെ ചൊല്ലി തര്‍ക്കം: ഹോട്ടലുടമ മര്‍ദിച്ചെന്ന് പരാതി
കുട്ടനാട്: ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.മര്‍ദനമേറ്റ മൂന്നുപേര്‍ പേര് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാഞ്ഞിരപ്പള്ളി ഇടകടത്തിക്കര ഉമ്മിക്കുപ്പു വീട്ടില്‍ ജിനോ വര്‍ഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുളിങ്കുന്ന് പൊലിസ് കേസെടുത്തു.
സംഭവത്തെക്കുറിച്ചു പൊലിസ് പറയുന്നത്. ഇന്നലെ ഉച്ചയ്ക്കു വേമ്പനാട്ട് കായലിനു സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാനായി ജിനോയും ഒപ്പമുണ്ടായിരുന്ന ഒന്‍പതുപേരും കയറി.
കരിമീന്‍ ഓര്‍ഡര്‍ നല്കിയ സംഘത്തിനു കരിമീനിനു പകരം തിലോപ്പി മത്സ്യം നല്‍കിയതാണു തകര്ക്കങ്ങള്ക്കു കാരണം.
തുടര്‍ന്നു കടയുടമയും രണ്ടു സ്ത്രീകളും മറ്റുചിലരും ചേര്‍ന്നു തങ്ങളെ മര്‍ദിച്ചതായാണു പരാതി. ജിനോയ്ക്കൊപ്പം, ജെന്സണ്, മനു എന്നിവരാണു ചികിത്സ തേടിയത്.
സ്വാശ്രയ കോളജ് ഡയറക്ടര്‍ നിയമനം അഴിമതിയെന്ന്
ആലപ്പുഴ: സ്വാശ്രയ കോളജ് ഡയറക്ടറായി മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ നിയമിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനം സ്വജനപക്ഷപാതവും അഴിമതിയുമാണെന്നു മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ എക്സ് എം.എല്‍.എ പറഞ്ഞു.
കോളജ് അധ്യാപികയായി നിന്നും വിരമിച്ച മന്ത്രിയുടെ ഭാര്യയ്ക്ക് വേണ്ടിയാണ് നിയമവും ചട്ടവും ഉണ്ടാക്കിയത്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ കാലാവധി അവസാനിച്ച സന്ദര്‍ഭം നോക്കിയാണ് നിയമനം നടത്തിയിട്ടുള്ളത്. കോളജ് പ്രിന്‍സിപ്പല്‍ ആകാനുള്ള യു.ജി.സി യോഗ്യതയും മന്ത്രിയുടെ ഭാര്യയ്ക്കില്ല.
ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഇ.പി ജയരാജന്റെ കേസിനു സമാനമാണ് ഈ നിയമനവും.
അഴിമതിയ്ക്കെതിരേ മൈക്കിന് മുന്നില്‍ ആദര്‍ശം വിളമ്പുന്ന സുധാകരന് ഈ സ്വജനപക്ഷപാത നിയമനത്തിനെതിരേ എന്തുപറയുന്നുവെന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."