ജപ്പാന് കുടിവെള്ളം നിലച്ചു; തീരവാസികള്‍ക്ക് ഉപ്പുവെള്ളം ആശ്രയം
തുറവൂര്‍: മറവന്തുരുത്തില് ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് പമ്പിങ് തുടങ്ങിയെങ്കിലും ജപ്പാന് ടാപ്പുകളില്‍ പലയിടത്തും വെള്ളം കിട്ടുന്നില്ല. തീരദേശ മേഖലയിലെ ജനങ്ങള്‍ക്കു കുടിക്കാനും ആഹാരം പാകം ചെയ്യാനുമൊഴികെ ബാക്കിയെല്ലാത്തിനും പൊഴിച്ചാലിലേയും കായലിലെയും ഉപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്.
ജപ്പാന് പൈപ്പുകളില്‍ രണ്ടു കുടം നിറയുമ്പോള്‍ തന്നെ വെള്ളം നിന്നുപോകുന്നു എന്നാണ് ജനങ്ങള്‍ക്കു പരാതി. പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി താലൂക്കിലെ 18 പഞ്ചായത്തുകളിലും ഒരാഴ്ചയിലേറെ വെള്ളം വിതരണം തടസ്സപ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പമ്പിങ് ആരംഭിച്ചെങ്കിലും ഉള്‍പ്രദേശങ്ങളിലേക്കും തീരമേഖലയിലേക്കും വെള്ളം കാര്യമായി എത്തിയില്ല.
പിറവം സബ് സ്റ്റേഷനില്‍ വൈദ്യുതി വിതരണം നിറുത്തിവച്ചപ്പോഴും പമ്പിങിനെ സാരമായി ബാധിച്ചു. ദിവസങ്ങളായി ജനങ്ങള്‍ വെള്ളത്തിനായി പരക്കം പായുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."