കല്ലുമലയിലെ വിദേശമദ്യ വില്‍പ്പനശാലയ്ക്കെതിരേ പ്രതിഷേധം ശക്തമായി
മാവേലിക്കര: ജനവാസ കേന്ദ്രമായ കല്ലുമല തെക്കേ ജങ്ഷനിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച വിദേശ മദ്യവില്‍പ്പന ശാലയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മദ്യശാല ഇവിടെനിന്നും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്നലെ രാവിലെ പൗരസമിതിയുടേയും മദ്യവിരുദ്ധ ജനകീയ മുന്നണിയുടേയും നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ച.
കല്ലുമല സെന്റ് മേരീസ് ബഥനി പള്ളിയുടെ മുന്നില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും, വീട്ടമ്മമാരും, സാമൂഹിക സാംസ്‌കാരിക രംഗത്തുനിന്നുള്ളവരും പങ്കെടുത്തു. മാര്‍ച്ച് മദ്യശാലയ്ക്ക് മുന്നിലെത്തിയപ്പോള്‍ മദ്യശാല മാറ്റണമെന്ന മുദ്രാവാക്യ വിളികളുയര്‍ത്തി പ്രതിഷേധം കൂടുതല്‍ ശക്തമായി. പിന്നീട് മാവേലിക്കര, കുറത്തികാട് എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
മാര്‍ച്ച് കെ.പി.സി.സി ട്രഷറാര്‍ ജോണ്‍സണ്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഫാ.ചെറിയാന്‍ പണിക്കര്‍ അധ്യക്ഷതവഹിച്ചു. ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, നൗഷാദ് മാങ്കാംകുഴി, പഞ്ചായത്തംഗം എം.കെ സുധീര്‍, മാത്യു ജോണ്‍ പ്ലാക്കാട്ട്, എസ്.അയ്യപ്പന്‍പിള്ള, രമേശ് കല്ലുമല, രാജേഷ്, ലിജു ടി. ഹരി, പ്രദീപ്.കെ.സി, ഫാ.ഏബ്രഹാം പാപ്പാടി, ഫാ.ജോസ് വെണ്മലോട്ട്, ഫാ.മാത്യൂസ് കുഴിവിള, ഫാ.ദാനിയേല്‍ മംഗലത്ത്, ഫാ.ഗീവര്‍ഗീസ് നെടിയമല, ഫാ.അലോഷ്യസ്, ഫാ.ബെനഡിക്ട് പെരുമുറ്റത്ത്, സിസ്റ്റര്‍ നിഷ്ഠ, സിസ്റ്റര്‍ വന്ദിത, ഡോ.സൈമണ്‍ തരകന്‍ ആന്നിയില്‍, പ്രൊഫ.തോമസ് ജോര്‍ജ്ജ് എന്നവര്‍ പ്രസംഗിച്ചു. മാവേലിക്കര സി.ഐ പി.ശ്രീകുമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും മദ്യവില്‍പ്പനശാല തല്‍ക്കാലം തുറക്കില്ലെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു. സമരത്തിന് ഐക്യദാര്‍ഡ്യവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പിയും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."