ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃക: എം.എല്‍.എ
കോതമംഗലം: ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റിയൂടെ പ്രവര്‍ത്തനങ്ങള്‍ ചവളക്കാരന്‍ സമുദായത്തിന് വേണ്ടി മാത്രമല്ലെന്നും സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടെണെന്നും ആന്റണി ജോണ്‍ എം.എല്‍.എ.
നെല്ലിക്കുഴി തീര്‍ഥാടനം അതിന് മാതൃകയാണ്. ചവളര്‍ സൊസൈറ്റിയെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നെയിക്കുമെന്നും എം.എല്‍.എ പറഞ്ഞു. നാഗഞ്ചേരി ശാഖ സപ്തതി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടയ്ക്കാപ്പടിയില്‍ നടന്ന യോഗത്തില്‍ പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും എം.എല്‍.എ നിര്‍വഹിച്ചു. പ്രൊഫ. പി.വി പീതാംബരന്‍ ഷഷ്ഠിപൂര്‍ത്തി സ്മാരക ഹാള്‍ സമര്‍പ്പണവും ശാഖാ ഓഫിസ് ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി പീതാംബരനും നിര്‍വ്വഹിച്ചു. യോഗത്തില്‍ ശാഖ പ്രസിഡന്റ് വി.കെ ബാലന്‍ അധ്യക്ഷനായി.
ഹാള്‍ നാമകരണ പ്രഖ്യാപനവും മന്ദിര നിര്‍മാണത്തിന് നേതൃത്വം നല്‍കി യവരെ ആദരിക്കലും യൂണിയന്‍ പ്രസിഡന്റ് കെ.എന്‍ ബോസ് നടത്തി. എസ്.എസ്.എല്‍.സി, പ്ലസ് ടു അവാര്‍ഡുകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അശോകന്‍ വിതരണം ചെയ്തു.
പഠനോപകരണ വിതരണം വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ വേണുവും ഓഫിസ് മന്ദിര താക്കോല്‍ ദാനം യൂണിയന്‍ സെക്രട്ടറി പി.കെ അനിലും നടത്തി.
മുക്കുറ്റി പൂവിന്റെ സങ്കടം എന്ന കവിത സമാഹാരം രചയിതാവ് എം.ഐ സരസുവിനെ കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ് സുബൈര്‍ ആദരിച്ചു. നവോഥാന നായകരുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ അശോകന്‍ നിര്‍വഹിച്ചു. ചവളര്‍ സൊസൈറ്റി സ്ഥാപക നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന ഖജാന്‍ജി എം.വി ഗോപിയും നടത്തി.
സമ്മേളനത്തില്‍ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷീലകൃഷ്ണന്‍, ശാഖ സെക്രട്ടറി എം.കെ രാജന്‍, വനിത വിങ് സംസ്ഥാന സെക്രട്ടറി കാര്‍ത്തായനി നാരായണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഓമന രമേശ്, പി.കെ കൃഷ്ണന്‍, എം.ജി സജീവ്, എന്‍.കെ ഭാസ്‌കരന്‍, എം.കെ സജീവ്, വി.വി ജയന്‍, ശ്രീജേഷ് ബാലന്‍, എസ്.പി രമേശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."