ഇഞ്ചത്തൊട്ടി തൂക്കുപാലത്തില്‍ മിന്നല്‍ രക്ഷാചാലകം ഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കോതമംഗലം: കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലവും ഇഞ്ചത്തൊട്ടി നിവാസികളുടെ യാത്രമാര്‍ഗവുമായ തൂക്കുപാലത്തില്‍ മിന്നല്‍ രക്ഷ ചാലകം ഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരാഴ്ച്ച മുന്‍പ് തൂക്കുപാലം കാണാന്‍ വന്ന ഗോകുല്‍ എന്ന കുട്ടിക്ക് പാലത്തില്‍ വച്ച് മിന്നല്‍ലേറ്റിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് ഗോകുല്‍ രക്ഷപെട്ടത്. ദിവസവും നൂറോളം വിനോദ സഞ്ചാരികള്‍ ഈ പാലം കാണാന്‍ വരുന്നുണ്ട്. ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്നവരാണ് കൂടുതലും. ബോട്ടിങ്ങിലും കയാക്കിങ്ങിലും മറ്റും മതിയായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷെ ഈ സഞ്ചാരികള്‍ കൂടുതല്‍ സമയം കണ്ടെത്തുന്നത് പാലത്തില്‍ നില്‍ക്കാനാണ്. പാലത്തില്‍ നിന്നു പെരിയാറിന്റെ വശ്യതയും കാനന ഭംഗിയും ആസ്വദിക്കാന്‍ ആണ്.
കോതമംഗലത്തെ വിനോദ സഞ്ചാര മേഖലയായ ഇഞ്ചത്തൊട്ടി തൂക്കുപാലം തികച്ചും വേദനാജനകമായ സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പരിസരവാസികള്‍ ബൈക്ക് കയറ്റുന്നതും പാലം കാണാന്‍ വരുന്നവര്‍ ആട്ടിയുലക്കുന്നതും പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നു. മിന്നല്‍ രക്ഷാചാലകം കൊണ്ടുവരണമെന്ന് അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ആരും തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. മിന്നല്‍ രക്ഷാ ജാലകം കൊണ്ടു വരണമെന്ന ആവശ്യവുമായി നവമാധ്യമ യുവജന സംഘടനകള്‍ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."