തൃശൂരില്‍ വീടുകയറി ഗുണ്ടാ ആക്രമണം: ഗൃഹനാഥന് വെട്ടേറ്റുമരിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയന് (56) ആണ് കൊല്ലപ്പെട്ടത്. ഞായാറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിജയന്റെ മകന് വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
മകന് വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചു. തുടര്‍ന്ന് അച്ഛനും ഗുണ്ടകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ വിജയന്റെ ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവര്‍ക്കും പരുക്കേറ്റു.
വിജയന്റെ മകനും കാട്ടൂര്‍ സ്വദേശികളുമായി ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലേക്കും എത്തിയതെന്നാണ് സൂചന.
ഇരിങ്ങാലക്കുട കെ.എസ്.ഇ ഉദ്യോഗസ്ഥനാണ് മരിച്ച വിജയന്. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."