സമസ്ത ജില്ലാ ഇസ്ലാമിക കലാമേള ഏപ്രില്‍ 4ന്
കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാമേള ഏപ്രില്‍ 4ന് കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് കണ്വന്ഷന് സെന്ററില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നടക്കുന്ന 14-ാമത് സംസ്ഥാന ഇസ്ലാമിക കലാമേളയോടനുബന്ധിച്ചാണ് ജില്ലാ കലാമേള സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ 275 മദ്റസകളില്‍ നിന്നായി 650 കലാപ്രതിഭകള്‍ മാറ്റുരക്കും.
സമസ്ത ജില്ലാ ഇസ്ലാമിക കലാമേളയുടെ വിജയകരമായ നടത്തിപ്പിന് ടി.എ. ബഷീര്‍ ചെയര്‍മാനായും യൂസഫ് മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായും എ.എസ്.കെ ബഷീര്‍ ട്രഷററായും വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്കി.
കുഴിവേലിപ്പടി മിശ്കാത്തുല്‍ ഹുദ മദ്റസയില്‍ നടന്ന സ്വാഗതസംഘം രൂപീകരണ സമ്മേളനം ജമാഅത്ത് ഖത്തീബ് എ.പി അഹ്മദ് നൂര്‍ മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. ജമാഅത്ത് പ്രസിഡന്റ് കെ.എം അലിയാര് ഹാജി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം പരീത്, ജില്ലാ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി, എസ്.കെ.എം.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം അബ്ദുറഹ്മാന്‍കുട്ടി, പി.എസ് ഹസൈനാര്‍ മൗലവി, അബ്ദുല്‍ജബ്ബാര്‍ ബാഖവി, ശിഹാബ് ബാഖവി, വാഴക്കുളം, എം.ബി. മുഹമ്മദ് ഹാജി, അബ്ദുല്‍ സലാം ഹാജി ചിറ്റേത്തുകര, സിദ്ദീഖ് കുഴിവേലിപ്പടി, അബ്ബാസ് ഫൈസി ഏലൂര്‍, കുഞ്ഞുമുഹമ്മദ് മുസ്ലിയാര് പെരുമ്പാവൂര്‍, അബ്ദുല്ല മുസ്ലിയാര്, അഷറഫ് ഫൈസി, എ.എസ്.കെ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസമദ് ദാരിമി സ്വാഗതവും എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് ബഷീര്‍ എടത്തല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."