വിമന്‍ ഓഫ് വിക്കി: സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന പദ്ധതിയൊരുക്കുന്നു
കൊച്ചി: വിമന്‍ ഓഫ് വിക്കിയുടെ സഹകരണത്തോടെ ടൂറിസം മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ സ്ത്രീകള്‍ക്ക് പരിശീലന പദ്ധതിയുമായി ഹലോ ലിറ്റില്‍ വേള്‍ഡ് സ്‌കൈപ്പേഴ്‌സ് രംഗത്ത്. സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പരിശീലന പരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് വിക്കി ഫെസിലിറ്റേറ്റര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ശില്‍പശാല ജൂലൈ രണ്ടിന് വൈകിട്ട് നാലിന് ഫോര്‍ട്ട്‌കൊച്ചി വൈ.എം.സി.എയില്‍ നടക്കും. കൊച്ചി നഗരസഭ നഗരാസൂത്രണ പൈതൃക സംരക്ഷണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സ് പഠിപ്പിക്കും. വിദേശികള്‍ക്ക് കേരളത്തിന്റെ ടൂറിസത്തെക്കുറിച്ച് ഓണ്‍ലൈനില്‍ പറഞ്ഞുകൊടുത്താണ് പഠനം നടത്തുന്നത്. ക്രൂസ് കപ്പലുകളില്‍ കൊച്ചിയില്‍ എത്തുന്ന വിദേശികള്‍ക്ക് മുന്നില്‍ കലകള്‍ പ്രദര്‍ശിപ്പിച്ച് വരുമാനം നേടാന്‍ വീട്ടമ്മമാരെ പ്രാപ്തരാക്കുകയും ഈ ദിവസങ്ങളില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കാന്‍ സഹായം ഒരുക്കുകയും ഇതിലൂടെ ചെയ്യും. പരിശീലന ശേഷം കേന്ദ്ര സര്‍ക്കാരിന്റെ കോമണ്‍ സര്‍വിസ് സെന്റര്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് സഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eschoolkerala.wikispac-es.com.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."