HOME
DETAILS
MAL
പെടേന സംഭവം: മുസ്ലിം ലീഗിന് പങ്കില്ല
backup
May 28 2018 | 06:05 AM
ചെറുപുഴ: പെടേന ജുമാ മസ്ജിദില്‍ നടന്ന സംഭവത്തില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്ന് പെരിങ്ങോം വയക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പറഞ്ഞു. ഖത്തീബിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ജുമാഅത്ത് കമ്മറ്റി അംഗങ്ങളെ ആക്രമിച്ചത് സി.പി.എം രാഷ്ട്രീയവല്‍ക്കരിച്ച് മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച് സമാധാനാന്തരീക്ഷം നില നില്ക്കുന്ന പെടേനയില്‍ പുറത്തുനിന്ന് ആളുകളെ വരുത്തി ആസൂത്രിത ആക്രമണം നടത്തി പ്രശ്നങ്ങള്‍ സൃഷടിക്കാനുള്ള നീക്കമാണ്. യോഗത്തില്‍ ഇബ്രാഹിം പൂമംഗലം അധ്യക്ഷനായി. വി.വി മുഹമ്മദ് കുഞ്ഞി, ടി.പി മുസ്തഫ, മുസ്തഫ പൊന്നമ്പാറ, കെ.പി അഷറഫ്, ഇക്ബാല്‍ വട്ടിയേര, എം. സമീല്‍, വി.വി അഷറഫ്, സജീര്‍ ഇക്ബാല്‍, അഹമ്മദ് പോത്താംകണ്ടം, റഫീക്ക് അഷറഫി, സി. റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."