കരിമ്പം ഫാമില്‍ അപൂര്‍വയിനം ഒട്ടുമാവിന് തൈകള്‍ ഒരുങ്ങുന്നു
തളിപ്പറമ്പ്: ഒന്നരലക്ഷം ഒട്ടുമാവിന് തൈകള്‍ തയാറാക്കുന്നതിന് കരിമ്പം ഫാമില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ലോകത്തില്‍ തന്നെ അപൂര്‍വങ്ങളായ 56 ഇനം ഒട്ടുമാവുകളാണ് വിപണനത്തിന് തയാറാക്കുന്നത്. ഇതിനായി വിത്ത് മുളപ്പിക്കാനുളള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഇത്തവണ കര്‍ണാടകത്തിലെ കൃഷണഗിരി ജില്ലയില്‍ നിന്നാണ് മൂന്നു ലക്ഷത്തോളം വിത്തുകള്‍ എത്തിച്ചിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ട് ഇവ മുളച്ച് ഗ്രാഫ്റ്റ് ചെയ്യുന്നതിന് തയാറാകും. രണ്ടു ലക്ഷത്തോളം തൈകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നരലക്ഷം ഒട്ടുമാവിന് തൈകള്‍ വിതരണത്തിന് തയാറാക്കുകയാണ് ലക്ഷ്യം. അല്‍ഫോന്‍സ, കാലപ്പാടി, ബംഗനപ്പളളി, ഫാമില്‍ തന്നെ വികസിപ്പിച്ച ഹൈബ്രിഡ് ഇനങ്ങളായ എച്ച് 151, എച്ച് 86, എച്ച് 56, അപൂര്‍വ ഇനങ്ങളായ ചിന്നരസം, ഒളോര്‍, ബ്രഹ്മസ്യ എന്നിവയും അമ്പലവയല്‍ സി.പി.സി.ആര്.ഐയില്‍ നിന്ന് എത്തിച്ച ചക്കര, കൊളശ്ശേരി, മയൂരം തുടങ്ങി അഞ്ചിനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ തന്നെ അപൂര്‍വങ്ങളായ 56 ഇനം മാവുകളാണ് കരിമ്പം ഫാമിന്റെ സയേണ്‍ ബാങ്കിലുളളത്. ഇവ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ വിപണനത്തിന് തയാറാകുമെന്ന് കൃഷി അസിസ്റ്റന്റ് വി. രാജീവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."