HOME
DETAILS

ജില്ലാ കലക്ടര്‍ക്കെതിരേ ആഞ്ഞടിച്ച് എം.കെ രാഘവന്‍ എം.പി

  
backup
July 01 2016 | 04:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87


കോഴിക്കോട്: പി.ആര്‍.ഡിയിലൂടെ തനിക്കെതിരേ വ്യാജവാര്‍ത്ത നല്‍കിയ ജില്ലാ കലക്ടര്‍ പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപി സ്വീകരിക്കുമെന്ന് എം.കെ രാഘവന്‍ എം.പി. ജില്ലാ കലക്ടര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയാണ്. എം.പി ഫണ്ടിന്റെ റിവ്യൂ മീറ്റിങ്ങില്‍ താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പി.ആര്‍.ഡി പത്രക്കുറിപ്പിലെ വസ്തുത തെളിയിക്കാന്‍ കലക്ടറെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കലക്ടറേറ്റില്‍ സ്ഥാപിത താല്‍പര്യങ്ങളാണ് നടക്കുന്നത്. അതിനുള്ള കൃത്യമായ തെളിവുകളും തന്റെ കൈയിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ കാലയളവില്‍ നൂറുശതമാനം ഫണ്ട് വിനിയോഗം നടത്താന്‍ സാധിച്ചു. എന്നാല്‍ നടപടികളില്‍ കലക്ടര്‍ കാണിക്കുന്ന നിസ്സഹകരണം കാരണം 55 ശതമാനം മാത്രമാണ് നടപ്പാക്കാന്‍ കഴിഞ്ഞത്. ജില്ലാ കലക്ടര്‍ക്കു വേണ്ടി ഡിസ്ട്രിക്ട് പ്ലാനിങ് ഓഫിസറും അദ്ദേഹത്തിന്റെ ടീമും നൂറുശതമാനം പ്രവൃത്തികള്‍ ഇന്‍സ്‌പെക്ട് ചെയ്താണ് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം ബില്ലുകള്‍ പാസാക്കുന്നത്. പഴയ കലക്ടര്‍മാരുടെ നേതൃപരമായ ഏകോപനം ഇതിനു സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ 35ഓളം പ്രവൃത്തികളുടെ ഭരണാനുമതി ജില്ലാ കലക്ടര്‍ ഒരു മാസത്തിനടുത്ത് വൈകിപ്പിക്കുകയാണ്. മറ്റു എം.പിമാര്‍ക്ക് ബാധകമല്ലാത്ത വിധത്തില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കലക്ടര്‍ റീ ഇന്‍സ്‌പെക്ഷന് ഉത്തരവിടുകയാണ്. അതു വളരെ സാവകാശത്തിലുമാണ് നടത്തുന്നത്. കോഴിക്കോട് എം.പിയുടേത് മാത്രം റീ ഇന്‍സ്‌പെക്ഷന് ഉത്തരവിട്ട് വൈകിപ്പിക്കുന്ന നടപടി തിരുത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.
മാത്രമല്ല, പരാതികള്‍ ഉണ്ടെങ്കില്‍ ഇന്‍സ്‌പെക്ഷന്‍ എം.പിയുടെ സാന്നിധ്യത്തില്‍ തന്നെ നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ചട്ടം. എന്നാല്‍ തന്നെ അറിയിക്കാതെയാണ് എന്റെ പദ്ധതികള്‍ മാത്രം തുടര്‍ച്ചയായി റീ ഇന്‍സ്‌പെക്ട് ചെയ്യുന്നത്. ജില്ലാ കലക്ടര്‍ ഫയലില്‍ ഒപ്പിട്ടാണ് തന്നെ റിവ്യൂ മീറ്റിങ്ങിന് വിളിച്ചതെങ്കിലും അദ്ദേഹം അതില്‍ ഹാജരായില്ല. എ.ഡി.എം, ജില്ലാ പ്ലാനിങ് ഓഫിസില്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ബില്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നൂറില്‍പ്പരം നിര്‍വഹണ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ഇതില്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയെന്ന് തെളിയിക്കാന്‍ കലക്ടര്‍ക്ക് സാധിക്കുമോയെന്ന് എം.പി ചോദിച്ചു.
തന്നെ അവഹേളിക്കുന്ന കലക്ടറുടെ ഒരു വാട്‌സ്ആപ്പ് സന്ദേശം ശ്രദ്ധയില്‍പ്പെട്ടു. കലക്ടറുടെ വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞതുപോലെ താന്‍ നാലു മാസത്തിനുള്ളില്‍ കലക്ടറുടെ ഏതെങ്കിലും നമ്പറില്‍ വിളിക്കുകയോ പോയി കാണുകയോ അദ്ദേഹത്തിന്റെ കാബിനിലോ വീട്ടിലോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കാള്‍ ഡീറ്റൈല്‍സ് റെക്കോര്‍ഡ് എടുക്കാനും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അദ്ദേഹം തെളിയിക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് കലക്ടര്‍ പി.ആര്‍.ഡിയെയും മറ്റും ദുരുപയോഗം ചെയ്യുന്നതിനെതിരേ മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നും എം.പി പറഞ്ഞു.
ഫേസ്ബുക്ക് പ്രൊജക്ടുകളുമായി പബ്ലിസിറ്റി നടത്തുക മാത്രമാണ് കലക്ടര്‍ ചെയ്യുന്നതെന്ന്
കോഴിക്കോട്: ഫേസ്ബുക്ക് പ്രൊജക്ടുകളുമായി പബ്ലിസിറ്റി നടത്തുക മാത്രമാണ് ജില്ലാ കലക്ടര്‍ ചെയ്യുന്നതെന്ന് എം.കെ രാഘവന്‍ എം.പി. താന്‍ അദ്ദേഹത്തെപ്പോലെ ഡിജിറ്റല്‍ നവമാധ്യമ ലോകത്ത് ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിയല്ല. കോഴിക്കോടിന്റെ സ്ഥായിയായ വികസനത്തിനോ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഒരുവിധ ഏകോപനവും നടത്താനോ അദ്ദേഹത്തിന് സാധിക്കുന്നില്ല. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഫണ്ടുമായി ബന്ധപ്പെട്ട് താനും ആക്ഷന്‍ കമ്മിറ്റിയും ഉന്നയിച്ച ആരോപണങ്ങളാണ് കലക്ടറുടെ വ്യക്തി വിരോധത്തിന് കാരണമെന്നും എം.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago