HOME
DETAILS
MAL
സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം നാളെ
backup
July 01 2016 | 04:07 AM
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരയിടത്തുപാലത്ത് സംഘടിപ്പിക്കുന്ന പതിനാലാമത് റമദാന്‍ പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവി നാളെ 'അമൂല്യ നിമിഷങ്ങള്‍ വിട പറയുമ്പോള്‍' വിഷയത്തില്‍ പ്രഭാഷണം നടത്തും .
രാവിലെ ഒന്‍പതിന് പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായകും. 3, 4 തിയതികളില്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും. നാലിനു സമാപന സമ്മേളനം നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."