ടോഡി ബോര്‍ഡ് രൂപീകരിക്കും: മന്ത്രി
കണ്ണൂര്‍: കള്ള് വ്യവസായ വികസനത്തിനായി ടോഡി ബോര്‍ഡ് രൂപീകരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിച്ച തൊഴിലാളികളുടെ കുടുംബത്തിനുള്ള പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മാണ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ബോര്‍ഡ് രൂപീകരിച്ചു കഴിഞ്ഞാല്‍ തൊഴിലാളികള്‍ തന്നെ ഉടമകളായി മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.എം സുധാകരന്‍ അധ്യക്ഷനായി. തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്വര്‍ണമെഡല്‍ മന്ത്രി രാമചചന്ദ്രന്‍ കടന്നപ്പള്ളിയും ലാപ്‌ടോപും സ്‌കോളര്‍ഷിപ്പും പി.കെ ശ്രീമതി എം.പിയും വിതരണംചെയ്തു. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ കെ.ഒ ജോര്‍ജ് റിപ്പോര്‍ട് അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍, ബോര്‍ഡ് അംഗങ്ങളായ ടി.എന്‍ രമേശന്‍, ബേബി കുമാരന്‍, വി.കെ അജിത്ബാബു, പി.എ ചന്ദ്രശേഖരന്‍, പ്രകാശന്‍, ഷാജി തോമസ്, സി. തങ്കച്ചന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."