HOME
DETAILS
MAL
റബര്‍ വിലസ്ഥിരതാഫണ്ട് ഉപേക്ഷിക്കില്ല
backup
July 01 2016 | 04:07 AM
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റബര്‍ വിലസ്ഥിരതാഫണ്ട് പദ്ധതി തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
പദ്ധതി ഉപേക്ഷിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് മുന്നൂറ് കോടി രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
റബറുല്പ്പന്നങ്ങള് ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തോടെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."