കോര്‍പ്പറേഷന്‍ ബജറ്റ് ഒറ്റനോട്ടത്തില്‍
കണ്‍വന്‍ഷന്‍ സെന്റര്‍
കൊല്ലം നഗരത്തില്‍ പൊതുപരിപാടികള്‍ക്കും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കെ.ഡി.എ വിട്ടുനല്‍കുന്ന സ്ഥലത്ത് കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ ഒരുകോടി.
മൊബിലിറ്റി ഹബ്ബ്
നഗരഹൃദയത്തിലെത്തുന്ന യാത്രക്കാര്‍ക്കായി ബസ്‌സ്റ്റാന്റുകള്‍ ഒന്നിച്ചാക്കുന്നതിനായി ബസ് മൊബിലിറ്റി ഹബ് കം ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ 4 കോടി.
പാര്‍ക്കിങ് ടവര്‍ കം ഷോപ്പിങ് കോംപ്ലക്‌സ്
നഗരത്തിലെ ഗതാഗതകുരുക്കിന് ഇടയാക്കുന്ന അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കുന്നതിന് റയില്‍വേ സ്‌റ്റേഷനു സമീപം പാര്‍ക്കിങ് ടവര്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ.്
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം
പ്രസ്‌ക്ലബ്ബിന് മുന്നിലും ലിങ്ക് റോഡിലും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കും.
ഫൂട്ട് ഓവര്‍ബ്രിഡ്ജ്
കാല്‍നടക്കാര്‍ക്ക് റോഡുമുറിച്ചുകടക്കുന്നതിന് നാലു ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മിക്കും.
സ്ത്രീസുരക്ഷ
രാത്രികാലങ്ങളില്‍ നഗരങ്ങളിലെത്തുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി സ്ത്രീസൗഹൃദ കാത്തിരിപ്പുകേന്ദ്രവും അമിനിറ്റി സെന്ററും നിര്‍മിക്കും.
ഫൈ്‌ളഓവര്‍
അയത്തില്‍, കല്ലുന്താഴം, കപ്പലണ്ടിമുക്ക്-ആനന്ദവല്ലീശ്വരം, ഒറ്റക്കല്‍ എന്നിവിടങ്ങളില്‍ ഫൈ്‌ളഓവറുകള്‍ നിര്‍മിക്കും.
ബസ്‌ഷെല്‍ട്ടറുകള്‍
നഗരത്തില്‍ ഇരുപത്തഞ്ചോളം ബസ്‌ഷെല്‍ട്ടറുകള്‍ നിര്‍മിക്കും.
മലിനജല ശുദ്ധീകരണം
ആര്‍.എം.ബി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊല്ലംതോടും മണിച്ചിത്തോടും ശുദ്ധീകരിക്കും.
നഗരസഭാ പരിധിയിലെ സ്‌കൂളുകളില്‍ പഠനനിലവാരത്തിലും മറ്റും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന പദ്ധതി.
ശുദ്ധജലവിതരണം
വനിതാവികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നൂതന ചെറുകിട കുടിവെള്ള പദ്ധതിയും കുടിവെള്ള യൂനിറ്റുകളും സ്ഥാപിക്കും.
സൈക്കിള്‍ ട്രാക്ക്
തങ്കശ്ശേരിമുതല്‍ തിരുമുല്ലവാരംവരെ തീരദേശറോഡിനും ആശ്രാമം മൈതാനത്തിനും സമാന്തരമായും സൈക്കിള്‍ ട്രാക്ക് നിര്‍മിക്കും.
പൈതൃക നഗരം
തങ്കശ്ശേരിയെ പൈതൃകനഗരമായി സംരഷിച്ച് പൈതൃക മ്യൂസിയം, ഗവേഷണകേന്ദ്രം, എത്ത്‌നിക് ടൂറിസ്റ്റ് കേന്ദ്രം എന്നിവക്ക് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."