സാംസ്‌കാരിക നിലയവും ഡിസ്‌പെന്‍സറിയും തകര്‍ക്കാന്‍ തടസവാദമുന്നയിക്കുന്നു
ഇന്ത്യനൂര്‍: കോട്ടക്കല്‍ നഗരസഭയിലെ ഇന്ത്യനൂര്‍ മേലേ അങ്ങാടിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച സാസ്‌കാരിക നിലയം, ഡിസ്‌പെന്‍സറി എന്നിവയുടെ സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ചത് ഇവയെ തകര്‍ക്കാനെന്ന് ആരോപണം.
1969 ല്‍ ഇന്ത്യനൂര്‍ മേലേ അങ്ങാടിയില്‍ നാലര സെന്റ് സ്ഥലത്താണ് ബി.ഡി.സി ആദ്യമായി പൊതു കിണര്‍ നിര്‍മിച്ചത്. ഇതില്‍ കിണര്‍ കുഴിച്ച് ബാക്കിയുള്ള സ്ഥലത്താണ് ഇപ്പോള്‍ സാംസ്‌കാരിക നിലയം, ഡിസ്‌പെന്‍സറി എന്നിവയുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. സാംസ്‌കാരിക നിലയവും ഡിസ്‌പെന്‍സറിയും വേണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച ഇരുപത് ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷം ഈ സ്ഥലം നഗരസഭയുടേതല്ലന്ന തടസ വാദം ഉന്നയിച്ച് നഗരസഭക്ക് നിര്‍മാണപ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ് അധികൃതര്‍. കോട്ടക്കല്‍ നഗരസഭ 17, 18, 19 വാര്‍ഡ് മുസ്‌ലിം ലീഗ് സംയുക്ത യോഗം അധികൃതരുടെ തെറ്റായ നടപടിയില്‍ പ്രതിക്ഷേധിച്ചു.
നിര്‍മാണ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പുനരാരംഭിക്കുന്നതിനും തടസവാദങ്ങള്‍ക്ക് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും പി. അബു മാസ്റ്റര്‍, എം.കുഞ്ഞാപ്പ എന്നിരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ഇന്ത്യനൂര്‍ ഹംസ അധ്യക്ഷനായി. സി.ശംസുദ്ദീന്‍, കെ.വി മുഹമ്മദ്, കെ.വി റസാഖ്, കെ.വി ജഹ്ഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."