നികുതി സ്വീകരിച്ചില്ല കൗണ്‍സിലര്‍മാര്‍ നെടുവ വില്ലേജ് ഓഫിസ് ഉപരോധിച്ചു
പരപ്പനങ്ങാടി: വില്ലേജ് ഓഫിസില്‍ നികുതി അടക്കാനെത്തുന്നവരെ മടക്കിയയക്കുന്നതിനെതിരെ പരപ്പനങ്ങാടിയിലെ ജനകീയ വികസന മുന്നണി കൗണ്‍സിലര്‍മാര്‍ നെടുവ വില്ലേജ് ഓഫിസ് ഉപരോധിച്ചു.
ഇന്നലെ രാവിലെ നികുതി അടക്കുന്നതിനായി വില്ലേജിലെത്തിയ പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലറെ നികുതി സ്വീകരിക്കാതെ മണിക്കൂറുകളോറം നിര്‍ത്തുകയും അപമാനിക്കുകയും ചെയ്തതോടെയാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി വില്ലേജ് ഓഫിസിലെത്തിയത്. ഇതോടെ പൊലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍, അഡീ. എസ്.ഐ, ജനകീയ വികസന മുന്നണി ചെയര്‍മാനും സംസ്ഥാന സിഡ്കോ ചെയര്‍മാനുമായ നിയാസ് പുളിക്കലകത്ത്, കൗണ്‍സിലര്‍ ദേവന് ആലുങ്ങല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും നിരുത്തരവാദപരമായി പെരുമാറിയ ജീവനക്കാര്‍ക്കെതിരേ നടപടി അടക്കമുളളവ കൈകൊളളുമെന്ന തഹസില്‍ദാറുടെ ഉറപ്പിന്മേലാണ് കൗണ്‍സിലര്‍മാര്‍ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞു പോയത്. ഉപരോധ സമരത്തിന് കൗണ്‍സിലര്‍മാരായ കെ പി എം കോയ, ഹനീഫ കൊടപ്പാളി, നൗഫല്‍ ഇല്യന്‍, ബി പി സുഹാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."