HOME
DETAILS

റിലയന്‍സ് ജിയോക്ക് കേബിള്‍ സ്ഥാപിക്കല്‍: പുതിയ സര്‍ക്കാര്‍ ഉത്തരവ് നഗരസഭക്ക് അനുകൂലം

  
backup
May 28 2018 | 06:05 AM

%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%af%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf-2


നിലമ്പൂര്‍: നഗരത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന് അധിക നിരക്ക് ഈടാക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലമ്പൂര്‍ നഗരസഭക്ക് അനുകൂലം. ഒ.എഫ്.സി സ്ഥാപിക്കുന്ന സ്വകാര്യ ടെലികോം സേവന ദാതാക്കളില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ അധിക നിരക്ക് ഈടാക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ നടപടി വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നതായി സമിതി വിലയിരുത്തിയെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
തറവാടക പോലും ഈടാക്കാതെ റിലയന്‍സ് കമ്പനിക്കു വേണ്ടി നഗരസഭ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. നഗരസഭക്കെതിരേ പ്രതിഷേധവുമായി സി.പി.എമ്മും, സി.പി.ഐയും, സ്വതന്ത്ര കൗണ്‍സിലറും ആരോപിച്ച് രംഗത്തെത്തിയിരുന്നു. നഗരസഭ ഓഫിസ് ഉപരോധം ഉള്‍പ്പെടെ സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
നഗരസഭാ പരിധിയിലെ 11 കിലോമീറ്റര്‍ റോഡില്‍ റിലയന്‍സ് കമ്പനിക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ നല്‍കിയ കരാര്‍വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയതായി ആരോപിച്ചായിരുന്നു സമരങ്ങള്‍ നടത്തിയിരുന്നത്. രണ്ടു കോടിയിലേറെ രൂപ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് കരാറിലെ അപാകതമൂലം 68 ലക്ഷമാണ് ലഭിച്ചതെന്നും ആരോപണമുയര്‍ത്തിയിരുന്നു. നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, അന്നത്തെ സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷിയാക്കി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. പുതിയ ഉത്തരവ് വന്നതോടെ ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago