ആര്‍ എസ് എസ് ആക്രമണം: പരുക്കേറ്റവരെ സ്പീക്കര്‍ സന്ദര്‍ശിച്ചു
പൊന്നാനി: ആര്‍ എസ് എസ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത് ഭീകരവാദമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആര്‍ എസ് എസിന്റെ ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം .നിയമവാഴ്ചയെ അംഗീകരിക്കാഅത്ത ആര്‍ എസ് എസ് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. പൊന്നാനിയില്‍ ഇത് വിലപ്പോവില്ല. പാതിരാത്രിയില്‍ വീടാക്രമിച്ച് രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വരെ ആക്രമിക്കുന്ന ആര്‍ എസ് എസ് അഴിഞ്ഞാട്ടത്തെ ഭീകരവാദമല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും സ്പീക്കര്‍ ചോദിച്ചു .അക്രമം തടയുനതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കും സ്പീക്കര്‍ പത്തു.
ആര്‍ എസ് എസ് ആക്രമണത്തില്‍ പരുക്കേറ്റവരുടെ ബന്ധുക്കള്‍ സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞാണ് കാര്യങ്ങള്‍ വിശദീകരിച്ചത് . മാരകായുധങ്ങളുമായി വീടാക്രമിച്ച ആര്‍ എസ് എസുകാരില്‍ പലരും നാട്ടുകാരും പരിചയക്കാരുമായിരുന്നുവെന്ന് ആശുപത്രിയിലുള്ളവര്‍ പറഞ്ഞു. പലരും ഇപ്പോഴും ഭീതിയില്‍ നിന്ന് മുക്തരായിട്ടില്ല. പരുക്കേറ്റവരില്‍ ചിലര്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അടുത്ത ബന്ധുക്കള്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."