HOME
DETAILS
MAL
തലക്കാട് കളിപ്പാട്ട് ചിറക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമായി
backup
May 28 2018 | 07:05 AM
തിരൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം തലക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കെ. ആര്‍ബ കളിപ്പാട്ട് ചിറ റോഡ് ഗതാഗതയോഗ്യമായി. കുണ്ടും കുഴിയുമായി കാല്‍നട പോലും ദുഷ്കരമായ റോഡിലെ വെള്ളക്കെട്ടും, മലിനജലവും കാരണം പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഒടുവില്‍ ഇന്റര്‍ലോക്ക് പതിച്ച റോഡായി.
ഇതോടെ ഗതാഗത പ്രശ്നവും പരിഹരിക്കപ്പെടുകയായിരുന്നു. സി. മമ്മുട്ടി എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ഉയര്‍ത്തി ഇന്റര്‍ലോക്ക് ചെയ്തത.് റോഡിന്റെ ഉദ്ഘാടനം സി.മമ്മുട്ടി എം.എല്‍.എ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ സര്‍ബീന, പി.ടി. ഷഫീഖ്, മുംതസീര്‍ ബാബു, എം.കെ.എം ബാവ, കെ. മുനീര്‍, മുഹമ്മദ് ഹാജി, ബാനു മോള് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."