എല്ലാവര്ക്കും സുരക്ഷിത ഭവനം,ശുദ്ധജലം: താനൂര്‍ നഗരസഭയുടെ രണ്ടാം ബജറ്റ്
താനൂര്‍: എല്ലാവര്ക്കും സുരക്ഷിത ഭവനം,ശുദ്ധ ജലം എന്നീ പദ്ധതികള്‍ക്കു മുന്‍തൂക്കം നല്കി 2017,18 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് മുന്‍സിപ്പല്‍ വൈസ് ചെയര്മാന് സി മുഹമ്മദ് അഷ്റഫ് അവതരിപ്പിച്ചു.
നഗരസഭ ആയതിനു ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. 28,8600000 ചെലവും 1,3573791 മിച്ചവും വരുന്ന ബജറ്റില്‍ കുടിവെള്ളത്തിനും, ഭവന നിര്‍മാണത്തിനും മുന്തിയ പരിഗണന നല്കുന്നു.
പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്ക്കും ഭവനം, ജല സ്രോതസുകളായ നടുവത്തി തോട്, പാറയില്‍ തോട്, കനോലി കനാല്‍, പാലകുറ്റയാഴി തോട്, പൊതു കുളങ്ങള്‍ എന്നിവ സംരക്ഷിക്കുക, വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കുക, ശുദ്ധജല വിതരണ പദ്ധതികള്‍ എന്നിവയാണു ബജറ്റിലെ മറ്റു പ്രധാന പദ്ധതികള്‍.
നഗരസഭാ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സി കെ സുബൈദ അധ്യക്ഷയായി .സെക്രട്ടറി ജൂഹി വാരിയര്‍, സി സി ബാലകൃഷ്ണന്, വി സുനില്‍കുമാര്‍, മറ്റു കൗണ്‍സിലര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."