ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു മുന്‍തൂക്കം നല്‍കി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
താനൂര്‍: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു മുന്‍തൂക്കം നല്‍കി താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2017, 18 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ബ്ലോക് പഞ്ചായത്ത ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ കെ.പി ഖൈയറുന്നിസ അവതരിപ്പിച്ചു. 13,85,81,000 വരവും 13,78,99,00 ചെലവും 6,82,00 മിച്ചവും വരുന്ന ബജറ്റില്‍ നഗരത്തിലെ ദാരിദ്ര്യ ലഘൂകരണത്തിനു 30 ലക്ഷം രൂപയാണു ആദ്യഘട്ടമായി വകയിരുത്തിയത്. ജനറല്‍ വിഭാഗത്തിനു 4,58,62000, പട്ടികജാതി വികസനത്തിനു 1,20,42000, മെയിന്റനന്‍സ് കാര്യങ്ങള്‍ക്കു 59,01,000, ജനറല്‍ പര്‍പ്പസ് ഫണ്ടായി 35,82,000 എന്നിങ്ങനെയാണ് വകയിരുത്തിയത്.
മറ്റു പദ്ധതികളും വിഹിതങ്ങളും- ഭവന നിര്‍മാണം 4 കോടി, പട്ടികജാതി വിദ്യാഭ്യാസം 27 ലക്ഷം, പട്ടികജാതി ഭവന നിര്‍മാണം 18 ലക്ഷം, റോഡ് വികസനം 15 ലക്ഷം, മിനി വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാന്‍ 30 ലക്ഷം, കൃഷി, മൃഗ സംരക്ഷണം,ക്ഷീര വികസനം തുടങ്ങിയവയ്ക്കു 32,50,000, നാളികേര സംസ്‌കരണം, വിപണനം 10 ലക്ഷം, പശുവളര്‍ത്തല്‍ 10 ലക്ഷം, മത്സ്യ സംസ്‌കരണ യൂനിറ്റിനു 5 ലക്ഷം, ഉള്‍നാടന്‍ മത്സ്യകൃഷിക്കു 5 ലക്ഷം, കുടിവെള്ള സംരക്ഷണം നബാര്‍ഡിന്റെ സഹകരണത്തോടെ 2 കോടി 39 ലക്ഷം, എന്നിവയും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എം ബാപ്പുഹാജി അധ്യക്ഷനായി. മറ്റു പഞ്ചായത്ത് പ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."