മുക്കാല്‍ ലക്ഷത്തോളം വൃക്ഷത്തൈകള്‍ വിതരണത്തിനൊരുങ്ങി
പട്ടാമ്പി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്്് ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടാമ്പി താലൂക്കില്‍ ഇത്തവണ മുക്കാല്‍ ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. വനംവകുപ്പിന്റെ കീഴില്‍ സോഷ്യല്ഫോറസ്ട്രിയുടെ വാടനാംകുറുശ്ശി, കൂറ്റനാട് നഴ്സറികളില്‍ ഇതിനായുള്ള വൃക്ഷത്തൈകള്‍ വിതരണത്തിന് തയാറായി. ജൂണ്‍ മുതുല്‍ വിതരണമാരംഭിക്കും.
താലൂക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവക്കെല്ലാം സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
വ്യക്തികള്‍ക്ക് ഒന്നിന് 17.85 രൂപ നിരക്കില്‍ തൈകള്‍ ലഭിക്കും. കൂറ്റനാട് നഴ്സറിയില്‍ 30,000ത്തോളവും വാടനാംകുറുശ്ശി നഴ്സറിയില്‍ 40,000 ത്തോളവും വൃക്ഷതൈകള്‍ ഒരുക്കിയിട്ടുണ്ട്. മഹാഗണി, നെല്ലി, പേര, മാതളം, കണിക്കൊന്ന, ഉങ്ങ്, സീതപ്പഴം, ലക്ഷ്മിതരു, രക്തചന്ദനം, പൂവരശ്, മണിമരുത് തുടങ്ങിയ പതിനാലില്‍ പരം ഇനത്തില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."