മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
വളാഞ്ചേരി: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ വര്‍ഷാചരണ പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന ജലദിനങ്ങള്‍ വാരചരണത്തിന്റ ഭാഗമായി സംഘടിപ്പിച്ച 'ജലസംരക്ഷണം സാമൂഹിക പ്രതിബദ്ധത' എന്ന മാധ്യമ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ വൈചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. യുവജനക്ഷേമ ബോര്‍ഡ് അംഗം ഷരീഫ് പാലോളി മഖ്യാതിഥിയായിരുന്നു. പ്രസ്സ് ഫോറം പ്രസിഡന്റ് സൈഫുപാടത്ത് വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ബ്ലോക്ക് നോഡല്‍ പ്രരക് കെ.ടി നിസാര്‍ബാബു, എ.കെ അനില്‍കുമാര്‍, മെഹ്ബൂബ് തോട്ടത്തില്‍, നാസര്‍ ഇരിമ്പിളിയം, ഒ.കെ രാജേന്ദ്രന്‍ സംസാരിച്ചു. 'മഴത്തുള്ളി കിലുക്കം' ഡോക്യുമെന്ററി പ്രദശനത്തോടെ വാരാചരണ പരിപാടി ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."