ഡോക്ടര്‍മാരും നഴ്സുമാരും ആദരിക്കപ്പെടേണ്ടവര്‍: സിംസാറുല്‍ ഹഖ് ഹുദവി
പടിഞ്ഞാറങ്ങാടി: ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനങ്ങള്‍ സമൂഹത്തിന് വലിയ നേട്ടമാണെന്നും അവരെ ആദരിക്കപ്പെടേണ്ടവരാണെന്നും പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി. സ്വന്തം ജീവന് വരെ ത്യജിക്കാന്‍ തയാറായിട്ടാണ് ഓരോ രോഗിയേയും അവര്‍ ശുശ്രൂശിക്കുന്നത്. ഇതിന് തെളിവാണ് കഴിഞ്ഞദിവസം രോഗിയെ പരിചരിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനയെന്നും അദ്ദേഹം പറഞ്ഞു.
ആലൂര് മഹല്ല് കമ്മറ്റി സംഘടിപ്പിച്ച റമദാന് പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. ടി.ടി അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, അബ്ബാസ് മളാഹിരി കൈപ്പുറം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ഹനീഫ ബാഖവി, ജസീല്‍ കമാലി ഫൈസി അരക്കുപറമ്പ്, മുജീബ് ഫൈസി പട്ടിത്തറ, അബ്ദുല്‍ റഹ്മാന് ദാരിമി (തൃത്താല ഖത്തീബ് ), മഹല്ല് പ്രസിഡന്റ് സി.എ മുഹമ്മദലി ഹാജി, സെക്രട്ടറി ടി. അസീസ്, എന്‍.ടി മമ്മുണ്ണി ഹാജി, ടി.ടി മുഹമ്മദ് ബഷീര്‍, എം. മൊയ്തീന് കുട്ടി, കെ. ഇബ്രാഹീം, എം.വി അഷ്റഫ്, എം.ടി അബൂബക്കര്‍, പി.വി.എസ് ഷാജഹാന്, പി.വി.എസ് ശിഹാബ്, എന്‍.ടി ഫൈസി, ശാഫി ഹുദവി, മുഹമ്മദ് ജാബിര്‍ ഫൈസി, എം.ടി ഹാരിസ്, കെ.പി താജുദ്ധീന്‍, സി.എ മുഹ്സിന്, ഷമീര്‍ ചുള്ളിയത്ത്, സാലിം, അമീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."