ഒളമ്പകടവ് പാലം യാഥാര്‍ഥ്യത്തിലേക്ക് ഇടറോഡുകള്‍ വികസിക്കേണ്ടത് ആവശ്യം
മാറഞ്ചേരി: എടപ്പാള്‍ കൊലളമ്പിനെയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന ഒളമ്പകടവ് പാലത്തിനായുള്ള 33 കോടി രൂപയുടെ ഡി.പി.ആര്‍ നു കിഫ്ബിയില്‍ ഭരണാനുമതി ലഭിച്ചതായി സ്ഥലം എം.എല്‍.എ കൂടിയായ നിയമസഭാ സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പദ്ധതി നടപ്പില്‍ വന്നാല്‍ പെരുമ്പടപ്പ്, മാറഞ്ചേരി , എരമംഗലം വെളിയങ്കോട് എന്നിവിടങ്ങളില്‍ നിന്നും എടപ്പാളിലേക്കും തിരിച്ചും എളുപ്പവഴിയായി ഇത് മാറും. മാറഞ്ചേരി സെന്ററില്‍ നിന്നും പദ്ധതി പ്രദേശത്തേക്ക് വരുന്ന റോഡുകളുടെ വികസനം കൂടി ഇതോടൊപ്പം നടന്നാലേ പാലം കൊണ്ടണ്ട് ഉദ്ദേശിക്കുന്ന പൂര്‍ണഫലം ലഭിക്കൂ . മാറഞ്ചേരി സെന്ററില്‍ നിന്നും താമലശ്ശേരി വഴി വരുന്ന റോഡും അധികാരിപടി വഴി വരുന്ന റോഡുമാണ് പാലത്തില്‍ എത്താനുള്ള പ്രധാന റോഡുകള്‍. പാലത്തിനെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനൊപ്പം റോഡുകളുടെ വികസനവും അധികൃതര്‍ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."