പോളി ഡിപ്ലോമയുണ്ടോ? ടെക്‌നീഷ്യന്‍ അപ്രന്റിസാകാം
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കു ടെക്‌നീഷ്യന്‍ അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരി സൂപ്പര്‍വൈസറി ഡെവലപ്്‌മെന്റ് സെന്ററും ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്.
പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത നേടി മൂന്നുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം ഏതെങ്കിലും സ്ഥാപനങ്ങളില്‍ പരിശീലനത്തിനു ചേരാത്തവര്‍ക്കുമാണ് അവസരം. കുറഞ്ഞത് 3,542 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ട്രെയിനിങ്ങിനുശേഷം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.
എസ്.ഡി സെന്ററിലെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഇ-മെയില്‍ പ്രിന്റ്, സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്‌ലിസ്റ്റിന്റെയും അസലും മൂന്നു പകര്‍പ്പുകളും വിശദമായ ബയോഡേറ്റയുടെ മൂന്നു പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂലൈ 23ന് രാവിലെ ഒന്‍പതിന് തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ഹാജരാകണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷാഫോം സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാഫോമും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങളും www.scdetnre.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഇന്റര്‍വ്യൂകേന്ദ്രം: Govt.Polytectnic college, HMT junction, Kalamassery. ഫോണ്‍: 0484 2556530.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."