പാമ്പു മേയ്ക്കാട് കുടികിടപ്പ് അവകാശ പ്രക്ഷോഭ സ്മരണ സംഘടിപ്പിച്ചു
മാള: പട്ടികജാതിക്കാര്‍ക്ക് ആവശ്യമായ ഭൂമിയുടെ അളവ് പറയാന്‍ പട്ടികജാതിക്കാരായ എം.എല്‍.എ മാര്‍ക്ക് കഴിയുന്നില്ലെന്ന് കെ.പി.എം.എസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി ബാബു. കെ.പി.എം.എസ് മാള യൂനിയന്റേയും കുന്നത്തുകാട് ശാഖയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പാമ്പു മേയ്ക്കാട് കുടികിടപ്പ് അവകാശ പ്രക്ഷോഭ സ്മരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി വന്നതിന്റെ പേരില്‍ ഒരു പട്ടികജാതിക്കാരനും ബി.ജെ.പി ആയിട്ടില്ല. ഒരു പട്ടികജാതിക്കാരനോടും ബി.ഡി.ജെ.എസ് ആകാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ പുലയരെ ആരും ബി.ജെ.പി യായി മുദ്ര കുത്തേണ്ടെന്നും ടി.വി ബാബു വ്യക്തമാക്കി. മാള യൂനിയന്‍ പ്രസിഡന്റ് കെ.കെ രാജന്‍ അധ്യക്ഷനായി. സമര ഭടന്മാരെ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ആദരിച്ചു. ബൈജു മണന്തറ ആമുഖ പ്രഭാഷണം നടത്തി. പാമ്പും മേയ്ക്കാട് മനയിലെ പി.എസ് ജാതവേദന്‍ നമ്പൂതിരി, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി സി.എ ശിവന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം ബാബു, യൂനിയന്‍ സെക്രട്ടറി ലോചനന്‍ അമ്പാട്ട്, സി.എം സദാശിവന്‍, എം.പി സുബ്രന്‍, എം.എ കുഞ്ഞന്‍, ബിന്ദു ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."