ജനകീയ പങ്കാളിത്തത്തോടെ പാവറട്ടി പൊലിസ് സ്റ്റേഷന്‍ ശുചീകരിച്ചു
പാവറട്ടി: സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്ന പൊലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാവറട്ടി പൊലിസ് സ്റ്റേഷന്‍ കോംപൗണ്ട് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. വെങ്കിടങ്ങ് ആല്‍ത്തറ യംങ്‌സ്റ്റേഴ്‌സ് ക്ലബ് വളണ്ടിയര്‍മാരാണ് സ്റ്റേഷന്‍ കോംപൗണ്ടും പരിസരവും വൃത്തിയാക്കിയത്.
കസ്റ്റടിയിലെടുത്ത വാഹനങ്ങല്‍ ഒതുക്കിവച്ച് സ്റ്റേഷന്‍ മുറ്റത്ത് സ്ഥലസൗകര്യം ഒരുക്കി. പുല്ലും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പും വെട്ടിമാറ്റി കോംപൗണ്ട് വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാവറട്ടി എസ്.എച്ച്.ഒ ഇന്‍ ചാര്‍ജ് ബിന്ദു ലാല്‍ നിര്‍വഹിച്ചു. കവിയും എഴുത്തുകാരനുമായ സബ് ഇന്‍സ്പക്ടര്‍ വി. വിനോദ് ആമുഖ പ്രഭാഷണം നടത്തി.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുബ്രഹ്മണ്യന്‍, ക്ലബ് പ്രസിഡന്റ് കെ.സി ജോസഫ്, സെക്രട്ടറി പി.സി ഹരീഷ്, സിനി ആര്‍ട്ടിസ്റ്റ് വിനീത് വിശ്വം സംസാരിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എ.എസ്.ഐ സുനില്‍കുമാര്‍, സീനിയര്‍ സി.പി.ഒമാരായ ജയരാജന്‍, ഷാജു, സി.പി.ഒ മാരായ ജിതിന്‍, മഹേഷ്, കൃഷ്ണപ്രസാദ്, ക്ലബ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.
ആതുര ശുശ്രൂഷയ്ക്കിടെ മരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മയ്ക്കായി സ്റ്റേഷന്‍ അങ്കണത്തില്‍ എസ്.എച്ച്.ഒ ബിന്ദു ലാല്‍ സപ്പോട്ട മരത്തൈ നട്ടു. കോംപൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി നെല്ലി, മാവ്, അത്തി, ഞാവല്‍ എന്നീ വൃക്ഷത്തൈകളും നട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."