കെവിന്റെ കൊലപാതകം: പ്രതികളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടുപോയവരില്‍ ഡി.വൈ.എഫ്.ഐ നേതാവും. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥന് ഇബ്രാഹിംകുട്ടിയെ ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് വാഹനം വാങ്ങിക്കൊണ്ടുപോയ നിയാസ് ഡി.വൈ.എഫ്.ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍ നീനുവിന്റെ സഹോദരന് ഷാനു ഉള്‍പ്പെടെ 10 പേരാണ് പ്രതികളായുള്ളത്. ഇതില്‍ ഇഷാന് എന്നയാള്‍ പൊലിസ് കസ്റ്റഡിയിലാണുള്ളത്. ഇയാളും ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ള എല്ലാവര്ക്കും ഡി.വൈ.എഫ്.ഐ ബന്ധമുള്ളതായാണ് സൂചന. ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കെവിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തുവെന്നാണ് സൂചന. കെവിന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."