ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി തീരുമാനം
മഞ്ചേരി: നിയമ സേവനപദ്ധതി നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനങ്ങളിലും ട്രൈബ്യൂണലുകളിലും ക്ലിനിക്കുകള്‍സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ നടത്തിപ്പിനായി അഭിഭാഷകരുടെയും പാരാലീഗല്‍ വളണ്ടിയര്‍മാരുടെയും സേവനം ലഭ്യമാക്കും.
ഇതുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും സഹായത്തോടെ മുതിര്‍ന്ന പൗരന്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും പരിഹാരം കണ്ടത്തുന്നതിനും നടപടി സ്വീകരിക്കും. മുതിര്‍ന്ന പൗരന്‍മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് പൊതുസമൂഹത്തിനു അവബോധം നല്‍കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തീരുമാനമായി.
കൂടാതെ മയക്കു മരുന്നുകള്‍ വ്യാപകമായ ഉപയോഗത്തിനെതിരേ പൊലിസ്, എക്‌സൈസ് മറ്റു സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ വിപുലമായ ക്യാംപയിനുകള്‍ നടത്തും.വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം വിചാരണ കോടതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു കേസില്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും അപേക്ഷ ലഭിച്ച മറ്റു കേസുകളില്‍ എന്‍ക്വയറി നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ ജഡ്ജി എസ്.എസ് വാസന്‍, ജില്ലാ പൊലിസ് മേധാവി ദബേഷ്‌കുമാര്‍ ബെഹ്‌റ, ലീഗല്‍ സര്‍വിസ് അതോറിറ്റി ജില്ലാ സെക്രട്ടറി രാജന്‍ തട്ടില്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.ടി പ്രകാശ്, പബ്ലിക്ക് പ്രോസ്‌ക്യൂട്ടര്‍ പി സുരേഷ്, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം കൃഷ്ണന്‍ നമ്പൂതിരി, ടി അബ്ബാസ്, പി അബൂസിദ്ദീഖ്, ജിസണ്‍ പി തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."