ആസ്‌ത്രേലിയന്‍ നിര്‍മിത മരുന്ന് ഇന്നെത്തും
കോഴിക്കോട്: ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത നിപാ വൈറസിനെതിരായ മരുന്ന് ഇന്ന് രാത്രിയോടെ സംസ്ഥാനത്ത് എത്തിയേക്കും.
രോഗം ബാധിച്ചവരില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ അസുഖം ഭേദമായെന്നാണ് ലഭിക്കുന്ന വിവരം. മരുന്ന് എത്തിച്ചാലും രോഗികള്‍ക്ക് നല്‍കുന്നതിന് സാങ്കേതിക അനുമതി ലഭിക്കേണ്ടതുണ്ട്.
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ
സംഭവം; പ്രതിക്ക് ജീവപര്യന്തം
തലശ്ശേരി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ഇരിക്കുകയായിരുന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. മലപ്പുറം കടുങ്ങല്ലൂര്‍ കീഴശ്ശേരി വിളയില്‍ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന കരുവക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തൂട്ടിയെ (48) കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് തേനി കാമാക്ഷിപുര സ്വദേശി സുരേഷ് കണ്ണനെ (30)യാണ് ശിക്ഷിച്ചത.്
കഠിനതടവും പിഴയും കൂടാതെ 1989ലെ ഇന്ത്യന്‍ റെയില്‍വേ ആക്ട് 151 പ്രകാരം ഒരുവര്‍ഷം തടവുകൂടി പ്രതി അനുഭവിക്കണം.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട പാത്തൂട്ടിയുടെ മകനും രണ്ടാംസാക്ഷി ജാസിന്‍ ബാബുവിനും നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി അധികതടവ് അനുഭവിക്കണം. പ്രതി വിചാരണസമയത്തും കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനാല്‍ റിമാന്‍ഡ് കാലാവധി കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2014 ഒക്‌ടോബര്‍ 20ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിചയക്കാരായിരുന്ന പാത്തൂട്ടിയും പ്രതിയും സംഭവത്തിനു തലേദിവസം കോഴിക്കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയെങ്കിലും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് മറ്റു രണ്ടുപേരോട് പാത്തൂട്ടി സംസാരിക്കുന്നത് സുരേഷ് കാണാനിടയായി. തുടര്‍ന്ന് രാത്രി പെട്രോള്‍പമ്പില്‍ നിന്ന് ഡീസല്‍ വാങ്ങി പാത്തൂട്ടിയെ അന്വേഷിച്ച് വീണ്ടും റെയില്‍വെ സ്റ്റേഷനിലെത്തിയ പ്രതി കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇരിക്കുകയായിരുന്ന പാത്തൂട്ടിയുടെ ദേഹത്ത് ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിനു 11 ദിവസത്തിനുശേഷം ഒക്ടോബര്‍ 31ന് തൃശ്ശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പ്രതി കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരേ റെയില്‍വേക്ക് 15,000 രൂപ നഷ്ടമുണ്ടാക്കിയെന്ന മറ്റൊരു കേസും പൊലിസ് ചുമത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രനും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബീന കാളിയത്തും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."