പെണ്‍കുട്ടികള്‍ക്കുള്ള കരിയര്‍ കൗണ്‍സിലിങ് ഇന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍
കോട്ടക്കല്‍: എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള കരിയര്‍ കൗണ്‍സിലിങ് ക്യാംപ് ഇന്ന് ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകിട്ട് ആറു വരെ കോട്ടക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ നടക്കും. സൈത്തൂന വിമണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യ സെഷനില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സി.എച്ച്.സി ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ ക്ലാസെടുക്കും.
ദേശീയ, അന്തര്‍ദേശീയ സര്‍വകലാശാലകള്‍, കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, വിവിധ മത്സരപരീക്ഷകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കും. രണ്ടാമത്തെ സെഷനില്‍ സിംസാറുല്‍ ഹഖ് ഹുദവി ക്ലാസെടുക്കും.
പെണ്‍കുട്ടികളുടെ കരിയര്‍ പ്ലാനിങ്, പഠനത്തിന്റെ പ്രാധാന്യം, സാധ്യതകള്‍, അവസരങ്ങള്‍ എന്നിവ വിശദീകരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8606518251
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."