കാലവര്‍ഷം ശ്രീലങ്കയിലെത്തി; കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്ന് കണക്കുകൂട്ടല്‍. കാലവര്‍ഷം ശ്രീലങ്കയില്‍ എത്തിയതായി ശ്രീലങ്കന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളതീരത്തോട് ചേര്‍ന്ന അറബിക്കടലിന്റെ ഭാഗങ്ങളിലേക്ക് കാലവര്‍ഷം എത്തിത്തുടങ്ങിയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
അതിനിടെ, തെക്കുകിഴക്ക് അറബിക്കടലില്‍ വടക്കന്‍ കേരളത്തോടുചേര്ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നലെ ശക്തിപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോപ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആയി മാറി. ഇതോടെ അടുത്ത മൂന്നുദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡബ്ല്യു.എം.എല്‍ ഇനിയും ശക്തിപ്പെടുമോയെന്ന് നിരീക്ഷിക്കുന്നുണ്ട്. വടക്കുദിശയില്‍ നീങ്ങുന്ന ഡബ്ല്യു.എം.എല്‍ ഇനി വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നാണ് നിഗമനം. ഇന്ത്യന്‍ തീരത്തുനിന്ന് അകലുന്നതോടെ മഴയുടെ ശക്തികുറയും. കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരത്ത് കടല്‍ പ്രക്ഷുബ്ധമാകുന്നതിനാലും തീരപ്രദേശത്ത് കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ ആകാന്‍ സാധ്യതയുള്ളതിനാലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."