HOME
DETAILS
MAL
ലിനിയുടെ അവസാന ആഗ്രഹം സഫലമാക്കാന്‍ സഫാരി ഗ്രൂപ്പ്
backup
May 28 2018 | 20:05 PM
ചൊക്ലി (കണ്ണൂര്‍): നിപാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനിയുടെ അവസാന ആഗ്രഹം സഫലമാക്കാന്‍ ഖത്തറിലെ സഫാരി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു.
മക്കളെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് ലിനി മരിക്കുന്നതിനു മുന്‍പ് ഭര്‍ത്താവ് സജീഷിന് എഴുതിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. സജീഷിനെയും കുട്ടികളെയും ഖത്തറില്‍ കൊണ്ടുപോവുന്നതിനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാന്‍ തയാറാണെന്ന് സുപ്രഭാതം ഡയരക്ടറും ഖത്തറിലെ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയരക്ടറുമായ സൈനുല്‍ ആബിദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."