HOME
DETAILS
MAL
സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തണമെന്ന്
backup
March 27 2017 | 22:03 PM
കൊച്ചി: നക്സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്നും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം തിരുത്തണമെന്ന് സി.പി.ഐ(എം.എല്‍) സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പിടികൂടി ബന്ധനസ്ഥനാക്കിയതിന് ശേഷം വെടിവച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയതാണ്. ഇത് സി.ബി.ഐ കോടതി വിധിയിലൂടെ വ്യക്തമാക്കിയതും ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് വിരുദ്ധമായി സത്യാവാങ്മൂലം നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചാള്‍സ് ജോര്‍ജ്, എം.കെ തങ്കപ്പന്, എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."