മുഖ്യമന്ത്രിക്ക് ഭരിക്കാനറിയില്ല: സുധീരന്
തിരുവനന്തപുരം: തനിക്കു ഭരണം നടത്താനറിയില്ലെന്ന് ആവര്‍ത്തിച്ചു തെളിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനം ഒഴിയാന്‍ വൈകുന്ന ഓരോ നിമിഷവും ജനങ്ങള്‍ക്ക് ആപല്‍ക്കരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനല്‍ കൂട്ടങ്ങളും ഭരണകക്ഷി സ്വാധീനത്തോടെ അഴിഞ്ഞാടുന്ന ദുരവസ്ഥയ്ക്കു മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
പ്രണയവിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിന്റെ മരണം പൊലിസിന്റെ കൃത്യവിലോപത്താല്‍ നടക്കുന്ന ദുരന്തങ്ങളുടെ തുടര്‍ച്ചയാണ്. അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനോ പ്രവര്‍ത്തന ശൈലിയിലോ സമീപനത്തിലോ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനോ പൊലിസിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് കഴിയുന്നില്ല.
പൊലിസിന്റെ രാഷ്ട്രീയവല്‍ക്കരണവും പൊലിസിനു നിരക്കാത്ത പ്രവര്‍ത്തനങ്ങളെ പരസ്യമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും കേരളത്തെ എത്തിച്ചിട്ടുള്ളത് ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്കാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."