പിണറായിക്ക് തുടരാന്‍ അര്‍ഹതയില്ല: മുനീര്‍
കോഴിക്കോട്: പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഫലപ്രദമായി ഇടപെടാതെ കോട്ടയം സ്വദേശി കെവിനെ കൊലക്ക് കൊടുത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ മുനീര്‍. പൊലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ കെടുതിയാണിത്. വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി കണ്ണ് ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തിയ സംഭവം കേരളീയ സമൂഹത്തിന് അപമാനവും എല്ലാവരെയും ഞെട്ടിക്കുന്നതുമാണ്. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഒരു കുലുക്കവുമില്ല.
ഇക്കാര്യത്തില്‍ ഭരണകൂടത്തിനും ആഭ്യന്തരവകുപ്പിനുമുള്ള പങ്ക് നിസ്തര്‍ക്കമാണ്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മിനു പങ്കുണ്ടെന്ന ആരോപണം നിസാരമല്ല. കസ്റ്റഡിയിലായ പ്രതികളില്‍ ഡി.വൈ.എഫ്.ഐ നേതാക്കളുമുണ്ടെന്ന വിവരം ആകസ്മികമല്ല. സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."