HOME
DETAILS

സമസ്ത സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 12,914 വിദ്യാര്‍ഥികള്‍ പങ്കെടുക്കും

  
backup
March 27 2017 | 22:03 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81


ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 207 മദ്‌റസകളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 12,914 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 223 സെന്ററുകളിലായി 6,607 വിദ്യാര്‍ഥികളും ഏഴാം തരത്തില്‍ 184 സെന്ററുകളിലായി 4,984 വിദ്യാര്‍ഥികളും പത്താം തരത്തില്‍ 64 സെന്ററുകളിലായി 1,262 വിദ്യാര്‍ഥികളും, പ്ലസ്ടു ക്ലാസില്‍ പത്ത് സെന്ററുകളിലായി 61 വിദ്യാര്‍ഥികളുമാണ് പങ്കെടുക്കുന്നത്.
2016ലെ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 38 സെന്ററുകളും 988 വിദ്യാര്‍ഥികളും ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയതികളിലാണ് പൊതുപരീക്ഷ.
പരീക്ഷാ നടത്തിപ്പിന് 26 സൂപ്രണ്ടുമാരെയും 384 സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും ഖുര്‍ആന്‍ പരീക്ഷാ ഹാജര്‍ പട്ടികയും സൂപ്പര്‍വൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ വഴി അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago