HOME
DETAILS
MAL
തെന്മല പൊലിസിന്റെ അനാസ്ഥക്ക് പിന്നില്‍ ഉപതെരഞ്ഞെടുപ്പ്
backup
May 28 2018 | 20:05 PM
തെന്മല (കൊല്ലം): കെവിന് കൊല്ലപ്പെട്ട സംഭവത്തില്‍ തെന്മല പൊലിസിന്റെ അനാസ്ഥക്ക് പിന്നില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നതായി സൂചന. കോട്ടയം ഗാന്ധിനഗര്‍ പൊലിസ് കേസ് സംബന്ധിച്ച് തെന്മല പൊലിസിനെ നേരത്തേതന്നെ വിവരം അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിതന്നെ പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തതോടെ സംഭവത്തിന്റെ തീവ്രത പൊലിസിന് മനസിലായി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് വിവരം പുറത്തുവിട്ടാല്മതിയെന്ന നിര്‍ദേശമായിരുന്നു രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് പൊലിസിന് ലഭിച്ചത്.
ഇതിനെ തുടര്‍ന്നായിരുന്നു തെന്മല പൊലിസ് ഉരുണ്ടുകളിച്ചത്. എന്നാല്‍ സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതും രാവിലെ തന്നെ മൃതദേഹം കണ്ടെത്തിയതും കണക്കൂകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."