എം.ജി സര്‍വകലാശാല വാര്‍ത്തകള്‍- 01.07.2016
നാളത്തെ പരീക്ഷ മാറ്റി
നാളെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ പി.ജി (റഗുലര്‍ - സി.എസ്.എസ്) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 7ന് (വ്യാഴം) നടത്തുവാനായി മാറ്റി. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
ഡിഗ്രി ഏകജാലകം: മൂന്നാം അലോട്ട്‌മെന്റ് ജൂലൈ 5ന്
ജൂലൈ 5ന് നടക്കുന്ന ഡിഗ്രി പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുവാന്‍ ഇന്നു മുതല്‍ ജൂലൈ 3 വൈകിട്ട് 5 മണി വരെ സൗകര്യമുണ്ട്. ഒന്നും രണ്ടും അലോട്ട്‌മെന്റുകള്‍ വഴി താല്‍ക്കാലിക പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപഷന്‍ ഡിലീറ്റ് ചെയ്യാതിരിക്കുകയും മൂന്നാം അലോട്ട്‌മെന്റില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്‌കോളജിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്‌മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്‌കോളജിലേക്ക് നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. കൂടാതെ അവര്‍ക്ക് ലഭിച്ച ആദ്യ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും.
സ്റ്റാസ് ബി.ടെക് പ്രവേശനപ്പരീക്ഷജൂലൈ നാലിന്
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ ബി.ടെക് പോളിമര്‍ എന്‍ജിനീയറിങ് ഡിഗ്രി കോഴ്‌സ് പ്രവേശനപ്പരീക്ഷ ജൂലൈ 4ന് രാവിലെ 10.30 മുതല്‍ കോട്ടയം പുല്ലരിക്കുന്ന് കാംപസില്‍ നടക്കും. അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റുകള്‍ ഇ-മെയിലില്‍ ലഭിക്കും. ഫോണ്‍ 0481-2391000, 2392928.
പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍: തിരുത്തലുകള്‍
വരുത്താം
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്ക് 2016-17 വര്‍ഷത്തെ അക്കാദമിക് ഡേറ്റ ംംം.ാെല.ലറൗ.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ 0481-6061012 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ അഡ്മിഷന്‍ സെല്‍, എസ്.എം.ഇ ഗാന്ധിനഗറില്‍ നേരിട്ടോ ജൂലൈ 4ന് 2 മണിക്ക് മുന്‍പായി ബന്ധപ്പെടണം.
പരീക്ഷാ തിയതി
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ് (നോണ്‍ സി.എസ്.എസ് - 2003ന് മന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി ഒപ്റ്റിമൈസേഷന്‍ ടെക്‌നിക് പരീക്ഷ ജൂലൈ 25നും, കോംപ്ലക്‌സ് അനലൈസിസ് രണ്ട് പരീക്ഷ 29നും നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
ഒന്നാം സെമസ്റ്റര്‍ (റഗുലര്‍ - 2015 അഡ്മിഷന്‍, 2015ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ബി.എ (ക്രിമിനോളജി) എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.കോം എല്‍.എല്‍.ബി (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 26 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപസൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതവും (പരമാവധി 100 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
പരീക്ഷാ ഫലം
2015 ഓഗസ്റ്റ്‌സപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് ഹിസ്റ്ററി - പി.ജി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്, നോണ്‍ സി.എസ്.എസ് ഒന്നും രണ്ടും പ്രൈവറ്റ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 11 വരെ അപേക്ഷിക്കാം.
2015 ജൂണ്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ്‌പ്രെവറ്റ് സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ (പ്രൈവറ്റ്‌പ്രെവറ്റ് സപ്ലിമെന്ററിറഗുലര്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. എറണാകുളം മഹാരാജാസ് കോളജിലെ ആതിര എസ് (14082200), ആലുവ യു.സി കോളജിലെ നസീമ പി. ജെ (13112200) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 15 വരെ അപേക്ഷിക്കാം.
എസ്.ടി വിഭാഗംസീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം.എ ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ പട്ടികവര്‍ഗ വിഭാഗത്തിന് ഓരോ സീറ്റു വീതം ഒഴിവുണ്ട്. സര്‍വകലാശാലയുടെ ക്യാറ്റ് പ്രോസ്‌പെക്ടസ്പ്രകാരം യോഗ്യരായ വിദ്യര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 4ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഹാജരാകണം.
ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ പി.ജി പ്രവേശനം
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന പ്രൊഫഷണല്‍ പി.ജി കോഴ്‌സായ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം.
ഓപ്ഷനല്‍ വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ്ഫിസിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍ഇലക്‌ട്രോണിക്‌സ് എന്നിവ മെയിനായോ സബ് ആയോ ഉള്ള ബിരുദം ആണ് അിെസ്ഥാന യോഗ്യത.
ബി.എസ്‌സി ഇന്‍സ്ട്രമന്റേഷനോ ഇലക്‌ട്രോണിക്‌സോ ബിരുദമുള്ളവര്‍ക്ക് 20 ശതമാനം വെയ്‌റ്റേജ് മാര്‍ക്കില്‍ ഉണ്ടായിരിക്കും. അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 0481-6061012.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."